Sat, 26 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Chiefminister

മു​ഖ്യ​മ​ന്ത്രി​യെ ക​രി​ങ്കൊ​ടി കാ​ട്ടി​യ സം​ഭ​വം; നാ​ലു​പേ​ർ അ​റ​സ്റ്റി​ൽ

ഇ​ടു​ക്കി: മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​നെ ക​രി​ങ്കൊ​ടി കാ​ണി​ച്ച സം​ഭ​വ​ത്തി​ൽ  നാ​ലു​പേ​രെ പെ​ലി​സ് അ​റ​സ്റ്റി​ൽ. യൂ​ത്ത് ഫ്ര​ണ്ട് എം ​ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജോ​മോ​ൻ പൊ​ടി​പ്പാ​റ, ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി​ബി​ൻ സി. ​അ​ഗ​സ്റ്റി​ൻ, ഇ​ടു​ക്കി നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് പ്രി​ന്‍റോ ചെ​റി​യാ​ൻ, പ്രി​ൻ​സ് ജോ​സ​ഫ് എ​ന്നി​വ​രെ​യാ​ണ് പൊ​ലി​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. 

അ​റ​സ്റ്റി​ലാ​യ നാ​ല് പേ​രെ​യും പി​ന്നീ​ട് സ്റ്റേ​ഷ​ൻ ജാ​മ്യ​ത്തി​ൽ വി​ട്ട​യ​ച്ചു. ഇ​ടു​ക്കി​യി​ലെ ആ​ന​ത്താ​ര​ക​ളി​ൽ നി​ന്ന് ആ​ളു​ക​ളെ ഒ​ഴി​പ്പി​ക്കു​ന്ന ന​ട​പ​ടി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ട​ന്ന പ്ര​തി​ഷേ​ധ​ത്തി​നി​ടെ​യാ​ണ് യൂ​ത്ത് ഫ്ര​ണ്ട് എം ​പ്ര​വ​ർ​ത്ത​ക​ർ മു​ഖ്യ​മ​ന്ത്രി​ക്ക് നേ​രെ ക​രി​ങ്കൊ​ടി കാ​ട്ടി​യ​ത്.

Latest News

Corehub Up